1

പള്ളുരുത്തി: ലോക പ്രശസ്ത സ്കോളർഷിപ്പുകളിലൊന്നായ 'ഇറാസ്മസ് മുണ്ടസിന് " അർഹയായ സി.എസ്. ഗായത്രിയെ കെ.ജെ. മാക്സി എം.എൽ.എ അനുമോദിച്ചു. തോപ്പുംപടി മുണ്ടംവേലി പരേതനായ സി.ആർ.സുധീറിന്റെയും പി. കെ.ശ്രീദേവിയുടെയും മകളാണ് ഗായത്രി. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ അവസാനവർഷ ബിരുദവിദ്യാർത്ഥികളായ ഗായത്രി അടക്കം മൂന്നുപേർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.

സ്കോട്ട്‌ലൻഡ്, ഫ്രാൻസ്, ഗ്രീസ് രാജ്യങ്ങളിൽ പി.ജി പഠനം നടത്തുന്നതിനുള്ള 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണിത്. പഠനച്ചെലവ് പൂർണമായും യൂറോപ്യൻ യൂണിയൻ നിർവഹിക്കും. ഡി.വൈ.എഫ്.ഐ മുണ്ടംവേലി മേഖലാകമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സി.പി.എം ലോക്കൽ സെക്രട്ടറി സി.എം.ചൂട്ടോവ്, ജോഫിൻ ഫെർണാണ്ടസ്,വിഷ്ണു കൂട്ടുങ്കൽ, റെക്സൺ തുടങ്ങിയവർ പങ്കെടുത്തു.