കൊച്ചി: ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചുമട്ട് തൊഴിലാളി കുടുംബസംഗമം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. മരണാനന്തര കുടുംബ സഹായം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ.എം. അഷറഫും കനിവ് സഹായം ജില്ലാ പ്രസിഡന്റ് കെ.ജെ. ജേക്കബും വിതരണം ചെയ്തു. അഡ്വ. എം.ബി ഷൈനി, കെ. ശശികുമാർ, എൻ.എം. മാത്യൂസ്, പീറ്റർ ജെർമിയ, എസ്. മുന്നാസ് എന്നിവർ സംസാരിച്ചു.