കൊച്ചി: പറവൂർ,​ കരുമാല്ലൂർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോ.പല്പു സ്മാരക കുടുംബ യൂണിറ്റ് യോഗം കൈമൽകാട്ടിൽ സുഗതപ്പന്റെ വസതിയിൽ നടന്നു. ടി.ബി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശാഖാ വൈസ് ചെയർമാൻ സി.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ എം.ജി.ഗിനിഷ്, കെ.ആർ. പൊന്നപ്പൻ, എ.ടി.സുരാജ്, കെ.പി.ഭരതൻ, കെ.ജി.രഞ്ജിത് എന്നിവർ സംസാരിച്ചു.