കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി. നഗരത്തിലെ 14 പ്രധാന കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ജാഥ പാലാരിവട്ടത്ത് സംഗമിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഹൈബി ഈഡൻ എം.പി ജില്ലാതല വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജാഥയുടെ ജില്ലാ കോ-ഓർഡിനേറ്റർ കെ.പി. ധനപാലൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. അശോകൻ, ടി.ജെ. വിനോദ് എം.എൽ.എ., ഡോമിനിക് പ്രസന്റേഷൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.