
ആലുവ: അശോകപുരം ഇടശേരിവീട്ടിൽ രഞ്ജനെന്ന് വിളിക്കുന്ന ദേവസി ജോസഫിനെ (73) ആലുവ ബാങ്ക് ജംഗ്ഷനിലെ കടയുടെ മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടത്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം നടന്നുപോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് രാവിലെ 11.30ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലീന. മക്കൾ: ജോസ്, ജോയ്സി. മരുമക്കൾ: അലീന, വിബിൻ.