11
അനസ്

തൃക്കാക്കര: ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. കാക്കനാട് തേവക്കൽ കുരുടംപറമ്പിൽ സലാം- ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് അസ്‌ലമാണ് (20) മരിച്ചത്. സുഹൃത്ത് അനസ് (23) നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

തേവക്കൽ മെഡിക്കൽ കോളേജ് റോഡിൽ വടക്കോട് പൊന്നകുടം ക്ഷേത്രത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം.