കളമശേരി: ഏലൂർ ഇലഞ്ഞിക്കൽ ശ്രീനാഗരാജ, നാഗയക്ഷിക്ഷേത്രത്തിൽ സർപ്പപൂജയും സർപ്പബലിയും 22ന് പാമ്പും മേയ്ക്കാട്ട് മനയിൽ പി.എസ്. ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 10.30ന് സർപ്പപൂജ, രാത്രി 7.30ന് സർപ്പബലി. ശിവക്ഷേത്രത്തിൽ അനന്തന് പൂജ രാവിലെ 10.30ന്. ദേവീക്ഷേത്രത്തിൽ നാഗയക്ഷിക്ക് പൂജ രാവിലെ 10.45ന്.