തൃപ്പൂണിത്തുറ: പെരുമ്പളം കാക്കനാട്ടുവെളി ശ്രീനാരായണ ഗുരുമന്ദിരത്തിൽ ഗുരുദേവ സമാധി ദിനാചരണത്തെക്കുറിച്ചുള്ള ആലോചനയോഗം നടന്നു. സംഘം പ്രസിഡന്റ് ഇലവുങ്കൽ ബാബു അദ്ധ്യക്ഷതവഹിച്ചു. കുരുവേലിൽ കെ.കെ. രാജപ്പന്റെ നിര്യാണത്തിൽ അനുശോചിച്ചു.
സമാധി ദിനാചരണത്തോടനുബന്ധിച്ച് പതാക ഉയർത്തൽ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം, അന്നദാനം, നാമസങ്കീർത്തനം എന്നിവയോടെ ആചരിക്കും. സെക്രട്ടറി കെ.ആർ. രാജേഷ്, സി.കെ. രാജു, ബേബി ശശിധരൻ, വി.എസ്. സുജിത്ത്, ശ്രീജിത്ത്, ആർ. രതീഷ് എന്നിവർ സംസാരിച്ചു.