അങ്കമാലി: യു.പിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ പട്ടികജാതി ക്ഷേമ സമിതി കറുകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. അങ്കമാലി ഏരിയാ സെക്രട്ടറി കെ.കെ.ശിവൻ ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ലോക്കൽ സെക്രട്ടറി കെ.ആർ.ബാബു, പ്രസിഡന്റ് രാജൻ പേരാട്ട് തുടങ്ങിയവർ സംസാരിച്ചു.