കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണ ഉപവാസം 21ന് എസ്.എൻ.ഡി.പി യോഗം കടവന്ത്രശാഖയിൽ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ്, കൗൺസിലർ മാലിനി കുറുപ്പ്, ടി.കെ. പത്മനാഭൻ, കെ.കെ. ജവഹരിനാരായണൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1.30 മുതൽ വാഗ്മിയും ശ്രീനാരായണ ചിന്തകനുമായ ഡോ. ബിനോയ് പ്രഭാഷണം നടത്തി സമാധിസന്ദേശം നൽകും. മേൽശാന്തി ശ്രീരാജ് പൂജകൾക്ക് നേതൃത്വം നൽകും. വനിതാസംഘം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുമെന്ന് മട്ടലിൽ ഭഗവതി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.