
കാലടി: കൊറ്റമം ജോജി മെമ്മോറിയൽ വായനശാല ഓണോത്സവ സാംസ്കാരിക സമ്മേളനം നടത്തി. ലൈബ്രറി കൗൺസിൽ ആലുവ താലൂക്ക് സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ഇന്ദു തമ്പി അദ്ധ്യക്ഷയായി. മികച്ച കർഷകരെ വായനശാല രക്ഷാധികാരി കെ.കെ. പ്രഭ ആദരിച്ചു. മികച്ച ആരോഗ്യ പ്രവർത്തകരെ മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോയി ആവോക്കാരൻ, ഷിബു പറമ്പത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര, വായനശാല രക്ഷാധികാരി കെ.കെ. വത്സൻ എന്നിവർ ചേർന്ന് ആദരിച്ചു. മികച്ച രചയിതാവും നാടകനടനുമായ ശ്രീനി ശ്രീകാലത്തെ ആദരിച്ചു. സെക്രട്ടറി സുമ, മുൻ സെക്രട്ടറി സി.വി.ജസ്റ്റിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും മലയാറ്റൂർ ഗോത്ര തനിമ നാടൻ പാട്ടും അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.