
തൃപ്പൂണിത്തുറ: മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടുത്തവർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്ന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്നും കെ. ബാബു എം.എൽ.എയുമായി കൂടിയാലോചിച്ച് ഇതിനുള്ള നടപടിയെടുക്കുമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു.
തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ് അസോസിയേഷൻ (ട്രൂറ) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈബി. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ രമാ സന്തോഷ്, കൺവീനർ വി.സി. ജയേന്ദ്രൻ, ട്രഷറർ എസ്.കെ.ജോയി, പോൾ മാഞ്ഞൂരാൻ തുടങ്ങിയവർ സംബന്ധിച്ചു.