ind
സംസ്ഥാന വ്യവസായ സംഗമം 23ന് കൊച്ചി​യി​ൽ

# മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കൊച്ചി: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ ഈ മാസം 23ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന വ്യവസായ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, കെ.രാജൻ, വി.എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ പങ്കെടുക്കും.

സർക്കാർ ഇപ്പോൾ നടപ്പാക്കുന്നതും വിഭാവനം ചെയ്യുന്നതുമായ പദ്ധതികളെക്കുറിച്ച് സംരംഭകരെ ബോധവത്കരിക്കലാണ് 'കേരള എം.എസ്. എം. ഇ സമ്മിറ്റ് 2022 ഇൻവെസ്റ്റ് ആൻഡ് മെയ്ക്ക് ഇൻ കേരള ' എന്ന വ്യവസായ സംഗമത്തിന്റെ ലക്ഷ്യം. ഉച്ചയ്‌ക്കു ശേഷം രണ്ട് ടെക്‌നിക്കൽ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

വൈകീട്ട് അഞ്ചിനാണ് സമാപന സമ്മേളനം.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടർ ഹരി കിഷോർ, കെ. എഫ്. സി. മാനേജിഗ് ഡയറക്ടർ സഞ്ജയ് കൗൾ, എം. എസ്. എം. ഇ. ഡി. ഐ. ഡയറക്ടർ ജി. എസ് പ്രകാശ്, കെ ബിപ് സി. ഇ. ഒ. എസ്. സൂരജ്, കിൻഫ്ര എം. ഡി.സന്തോഷ് കോശി തോമസ്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി കൺവീനർ എസ്. പ്രേം കുമാർ തുടങ്ങിയ കേന്ദ്ര-സംസ്ഥാന തല ഉന്നത ഉദ്യോഗസ്ഥന്മാരുടെ സാന്നിദ്ധ്യവും ഉണ്ടാകും.

കെ. എസ്. എസ്. ഐ. എ. സംസ്ഥാന പ്രസിഡന്റ് എം. ഖാലീദ്, ജനറൽ സെക്രട്ടറി കെ. എ. ജോസഫ്, ട്രഷറർ എൻ. വിജയകുമാർ, വ്യവസായി സംഗമം ചീഫ് കോ ഓഡിനേറ്റർ കെ. പി. രാമചന്ദ്രൻ നായർ, സെൻട്രൽ സോൺ വൈസ് പ്രസിഡന്റ് ഫിലിപ്പ് എ. മുളക്കൽ, നോർത്ത് സോൺ വൈസ് പ്രസിഡന്റ് ജോസഫ് പൈകട, സെൻട്രൽ സോൺ ജോ. സെക്രട്ടറി ബി. ജയകൃഷ്ണൻ, നോർത്ത് സോൺ ജോ. സെക്രട്ടറി വിൻസന്റ് എ.ഗൊൺസാഗ, വ്യവസായ സംഗമം പബ്ലിസിറ്റി കൺവീനർ എൻ. പി. ആന്റണി പവിഴം, നിയുക്ത പ്രസിഡന്റ് എ. നിസാറുദ്ദീൻ, മുൻ പ്രസിഡന്റ് ദാമോദർ അവണൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.