അങ്കമാലി: കൊല്ലം ബാർ അസോസിയേഷനിലെ അഡ്വ.പനമ്പിൽ എസ്. ജയകുമാറിനെ മർദ്ദിച്ച കരുനാഗപ്പള്ളി സി.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രതിഷേധ യോഗം പ്രസിഡന്റ് അഡ്വ.കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. അഡ്വ .പി.ജെ.എലിയാസ്, അഡ്വ. എം.പി.ഇട്ടിച്ചൻ എന്നിവർ സംസാരിച്ചു.