കൊച്ചി: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നവോത്ഥാനം യാഥാർത്ഥ്യമാക്കിയ ശ്രീനാരായണ ഗുരുദേവന്റെ മഹാസാമാധി ദിനത്തിൽ രാഹുൽ ഗാന്ധിയുടെ യാത്ര കേരളത്തിൽ തുടരുന്നതിൽ ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
മഹാഭൂരിപക്ഷം വരുന്ന ജനസമൂഹം പ്രാർത്ഥനയും ഉപവാസവുമായി കഴിയുന്ന പുണ്യദിനത്തിൽ ഇതുപോലൊരു പ്രചരണ യാത്രാപരിപാടി ധാർമ്മികമല്ല. മഹാസമാധി സമയമായ 3.20 വരെ യാത്രാപരിപാടി നിറുത്തിവയ്ക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു.