
പറവൂർ: അമ്പാടി സേവാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ്, ചൈതന്യ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് പാട്രാക്ക് താലൂക്ക് പ്രസിഡന്റ് എസ്.രാജൻ ഉദ്ഘാടനം ചെയ്തു. അമ്പാടി സേവാകേന്ദ്രം പ്രസിഡന്റ് എസ്.ദിവാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അംബുജാക്ഷൻ, സി.എൻ.രവി തുടങ്ങിയവർ സംസാരിച്ചു. ഡോ.അനുരാധ, ഡോ.അബ്ദുൾ കലാം, ഡോ.അനില ജോസ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.