ചോറ്റാനിക്കര: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ റാലിയും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ചോറ്റാനിക്കര ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ചോറ്റാനിക്കര ബസ്റ്റാൻഡിൽ എത്തിച്ചേർന്നു. തുടർന്ന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപിന്റെ അദ്ധ്യക്ഷതയിൽ പ്രതിഷേധയോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സിജു കെ.കെ., റീസ് പുത്തൻവീട്ടിൽ, ജെ.ജോർജ്, ജി.ജയരാജ്, ഓമന ധർമ്മൻ, ജൂലിയറ്റ് ടി.ബേബി, അജി കെ.കെ എന്നിവർ സംസാരിച്ചു.