
മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വം ഭരണസമിതി തിരഞ്ഞെടുപ്പിൽ എസ്. കൃഷ്ണകുമാർ 259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഏഴംഗ സമിതിയിൽ ഒഴിവുവന്ന സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്ത 1,112 വോട്ടിൽ കൃഷ്ണകുമാർ 573 വോട്ടും എസ്.ശ്രീധര പൈ 314 വോട്ടും പ്രവീൺ കമ്മത്ത് 204 വോട്ടും നേടി. ജി.എസ്.ബി സമൂഹത്തിന്റെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് മട്ടാഞ്ചേരി ചെറളായിിലെ കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം.