അങ്കമാലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പോസ്‌റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് ജന്മദിനസന്ദേശ കാർഡുകൾ അയയ്ക്കുന്ന പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം അങ്കമാലിയിൽ നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം ലത ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ്‌ കോതകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ രഘു, സന്ദീപ് ശങ്കർ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലക്ഷ്മണൻ, പ്രബീഷ്, മണ്ഡലം ജനറൽ സെക്രട്ടറി അനിൽ, മണ്ഡലം സെക്രട്ടറി ജി.ശ്രീകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് സുഭാഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കമൽ, സെക്രട്ടറി സുഭാഷ്, ബാബു കൊടുശേരി, റെജീഷ് തുടങ്ങിയവർ സംബന്ധിച്ചു.