കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ നായ്ക്കൾക്കുള്ള സൗജന്യ വാക്സിനേഷൻ ക്യാമ്പ് നാളെ മൃഗാശുപത്രിയിൽ നടക്കും. പഞ്ചായത്ത് പരിധിയിൽ ലൈസൻസില്ലാത്ത നായ്ക്കളെ വളർത്തുന്നവർ 15 ദിവസത്തിനകം ലൈസൻസെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.