
പറവൂർ: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ വൈദിക യോഗം, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് എന്നിവയുടെ നേതൃത്വത്തിലും പറവൂർ ടൗൺ ശാഖാംഗങ്ങളുടെ സഹകരണത്തോടെയും നാളെ യൂണിയൻ ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് വൈദിക യോഗത്തിന്റെ നേതൃത്വത്തിൽ ഗുരുപൂജ, ഒമ്പതരയ്ക്ക് ഗുരുസ്മരണ യോഗം കൗൺസിലർ ഇ.എസ്.ഷീബ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഹരി വിജയൻ സമാധിദിന സന്ദേശം നൽകും. തുടർന്ന് യൂണിയൻ വനിതാസംഘം, ടൗൺ ശാഖാ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന, വൈകിട്ട് മൂന്നരയ്ക്ക് സമാപനം. ആറിന് ദീപക്കാഴ്ച. എസ്.എൻ.ഡി.പി പറവൂർ യൂണിയനിലെ 72 ശാഖായോഗങ്ങളിലും ശാഖകളിലെ കുടുംബ യൂണിറ്റുകൾ, മൈക്രോസംഘങ്ങൾ, വിവിധ പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും സമാധിദിനാചരണം നടക്കും.
--------------------------------------------------
വടക്കേക്കര എച്ച്.എം.ഡി.പി സഭയുടെ നേതൃത്വത്തിൽ സമാധിദിനാചരണം നടക്കും. മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിൽ രാവിലെ ആറരയ്ക്ക് ഗുരുപൂജ, പ്രാർത്ഥന, ഉപവാസം, വൈകിട്ട് ദീപക്കാഴ്ച എന്നിവയുണ്ടാകും. സഭാ പ്രസിഡന്റ് ഇ.പി.സന്തോഷ്, സെക്രട്ടറി ഡി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകും.
---------------------------------------------------------------
പാല്യത്തുരുത്ത് ശ്രീനാരായണ സേവികാശ്രമത്തിൽ പുലർച്ചെ അഞ്ച് മുതൽ ഗുരുപൂജ, പ്രാർത്ഥന, ഉപനിഷത്ത് പാരായണം, ഉപവാസം, ഗുരുദേവ കൃതികളുടെ പാരായണം, പത്തിന് ഗീതാ സുരേഷ് ചെറായിയുടെ പ്രഭാഷണം, പന്ത്രണ്ടിന് ഗുരുദേവ സഹസ്രനാമാർച്ചന, വൈകിട്ട് 3.15ന് അഷ്ടോത്തരി നാമാർച്ചന, 3.30ന് സമർപ്പണം. സമാധിദിനാചരണ ചടങ്ങുകൾക്ക് മഠാധിപതി സ്വാമിനി ശാദരപ്രിയമാത, വി.എസ്.പി.എം ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.എം.ബി.നാണുതമ്പി, സെക്രട്ടറി എം.വി.രമേശൻ എന്നിവർ നേതൃത്വം നൽകും.
------------------------------------------------------------------
പറവൂർ ഈഴവ സമാജത്തിന്റെ നേതൃത്വത്തിൽ പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ സമാധിദിനാചരണം നടക്കും. ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തിൽ ഗുരുപൂജ. തുടർന്ന് അന്നദാനം. മേൽശാന്തി എ.കെ.ജോഷി ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. സമാജം പ്രസിഡന്റ് പി.ആർ.കാന്തൻ, സെക്രട്ടറി എം.കെ.സജീവൻ എന്നിവർ നേതൃത്വം നൽകും.
-------------------------------
പാലാതുരുത്ത് - മുണ്ടുരുത്ത് ഗുരുദേവ സംഘമിത്രയിൽ രാവിലെ പ്രാർത്ഥന, ഗുരുപൂജ, ഉപവാസം. വൈകിട്ട് മൂന്നരയ്ക്ക് സമർപ്പണം. തുടർന്ന് അന്നദാനം.