തൃപ്പൂണിത്തുറ: കേരളാപ്രദേശ് ഗാന്ധിദർശൻ വേദി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ജനറൽബോഡി യോഗം നടന്നു. തെരുവ് നായ്ക്കൾക്കെതിരെ ശാശ്വതമായ പ്രതിരോധ നടപടികൾ എടുക്കണമെന്ന പ്രമേയം യോഗം പാസാക്കി; തുടർന്ന് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി.

പുതിയ ഭാരവാഹികളായി അനൂപ് വി. പത്രോസ് (ചെയർമാൻ), പി.ജി. രവീന്ദ്രൻ (വൈസ് ചെയർമാൻ), ജെയിംസ് മറ്റത്തിൽ, സന്തോഷ് എസ്.പി ( സെക്രട്ടറിമാർ), പി.എസ്. ജോസഫ് (ട്രഷറർ), മുരളീധരൻ എസ്.ജെ, ജീസൺ ഐ.പി എന്നിവരെ തിരഞ്ഞെടുത്തു. ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി മോഹനകുമാരൻ, തൃപ്പൂണിത്തുറ നിയോജക മണ്ഡലം ഭാരവാഹികളായ പി.എ. തങ്കച്ചൻ, ടി.ആർ. രാജു, നസിമുദ്ദീൻ എസ്.കെ., പീറ്റർ പേരേപ്പറമ്പിൽ, രാജീവ് ചുള്ളിക്കാട്, പ്രദീപ് കെ.വി എന്നിവർ സംസാരിച്ചു.