
പറവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പറവൂർ നിയോജക മണ്ഡലം ഓണാഘോഷം സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് പ്രസിഡന്റ് പുഷ്പലത രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ജോണി, ജിമ്മി ചക്യത്ത്, കെ.എൽ. ഷാറ്റോ, എൻ.എസ്.ശ്രീനിവാസ്, വി.വി.സരസൻ, പുഷ്പം കലാധരൻ, സുനിത വിനോദ്, ടി.ശാന്തമ്മ, കെ.ബി.മോഹനൻ, കെ.പി.ജോസഫ്, അൻവർ കൈതാരം എന്നിവർ സംസാരിച്ചു. ഓണസദ്യയും കലാപരിപാടികളും നടന്നു.