
കരുമാല്ലൂർ: കളമശേരിയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് 'പോഷകസമൃദ്ധം പ്രഭാതം" പ്രഭാത ഭക്ഷണപദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷത വഹിച്ചു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബി.പി.സി.എൽ എക്സിക്യുട്ടീവ് ഡയറക്ടർ കെ. അജിത്ത് കുമാർ, കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോർജ് മേനാച്ചേരി, കരുമാല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.വി. ജയൻ തുടങ്ങിയവർ സംസാരിച്ചു.
ബി.പി.സി.എല്ലിന്റെ സാമ്പത്തിക സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിവഴി മണ്ഡലത്തിലെ 37 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 8,000 ത്തോളം കുട്ടികൾക്ക് പ്രയോജനം ലഭിക്കും. തട്ടാംപടി സെന്റ് ലിറ്റിൽ തേരെസാസ് യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പിയശേഷം മന്ത്രി അവർക്കൊപ്പം ഭക്ഷണം കഴിച്ചു.