
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിലെ ആന്റിനാർക്കോട്ടിക് സെൽ, എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റ് എന്നിവയും പുത്തൻകുരിശ് പൊലീസും സംയുക്തമായി ലഹരി വിരുദ്ധബോധവത്കരണ റാലി സംഘടിപ്പിച്ചു. പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ് നാഥ് ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും ഫ്ളാഷ് മോബും നടത്തി. പൊലീസ് ഇൻസ്പെക്ടർ ടി. ദിലീഷ് ലഹരിവിരുദ്ധ സന്ദേശം നൽകി. സ്‌കൂൾ മാനേജർ, അഡ്വ. മാത്യു പി. പോൾ, കോളേജ്, ആന്റി നാർകോട്ടിക് സെൽ ഓഫീസർമാരായ ഡോ.വിമൽ മോഹൻ, സൗമ്യ കുര്യാക്കോസ്, എൻ.എസ്.എസ് ഓഫീസർമാരായ ഡോ.ടീന തോമസ്, ജസ്റ്റോ തങ്കച്ചൻ, എൻ.സി.സി ഓഫീസർമാരായ ജിൻ അലക്‌സാണ്ടർ, രഞ്ജിത്, എസ്.ഐമാരായ അബ്ദുൾ റഹ്മാൻ, സുരേഷ്, രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.