photo

വൈപ്പിൻ: നായരമ്പലം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ നിർമിച്ച ശ്രീനാരായണ അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ.ഡോണോ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജിജി വിൻസെന്റ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.കെ.ബിന്ദു, വാർഡ് അംഗം ബീന ജഗദീശൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അശ്വതി, ഉണ്ണിക്കൃഷ്ണൻ കല്ലുമഠത്തിൽ, പി. ജി.ദാസൻ, ഷൈല ബാബു എന്നിവർ സംസാരിച്ചു.