പള്ളുരുത്തി: എസ്.എൻ.ഡി.പി കോണം പടിഞ്ഞാറ് ശാഖയുടെ ആഭിമുഖ്യത്തിൽ സമാധി ദിനാചരണം 21ന് നടക്കും. രാവിലെ 7.30ന് നടക്കുന്ന ഗുരുപൂജയ്ക്ക് മേൽശാന്തി ഷാജി തന്ത്രികൾ കാർമ്മികത്വം വഹിക്കും. 9ന് ശാഖാ പ്രസിഡന്റ് സി.പി.സതീശൻ പതാക ഉയർത്തും. തുടർന്ന് ശാന്തിയാത്രയും ഗുരുദേവ പ്രാർത്ഥനയും. 11 ന് അന്നദാനം. ഭാരവാഹികളായ സി.പി.സതീശൻ, സി.എസ്‌.പങ്കജാക്ഷൻ, ടി.എസ്.രാഗേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.