
പറവൂർ: കൂട്ടുകാട് എസ്.എൻ.ഡി.പി ശാഖയിലെ ഡോ. പൽപ്പു സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്റിൽ ശാഖായോഗം നൽകുന്ന ചതയകിറ്റ് വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ കണ്ണൻ കൂട്ടുകാട്, യൂണിയൻ കമ്മിറ്റി അംഗം പി.ബി.ജോഷി, ശാഖാ സെക്രട്ടറി അഭിലാഷ്, കുടുംബ യൂണിറ്റ് കൺവീനർ ഗീതു സുനിൽകുമാർ, ജോയിന്റ് കൺവീനർ സരിത സന്തോഷ് എന്നിവർ സംസാരിച്ചു.