
വൈപ്പിൻ:ചെറായി ബേക്കറി ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ മുനമ്പം എസ്.ഐ. ശശി കുമാർ ഉദ്ഘാടനം ചെയ്തു. ഓണപ്പൂക്കള മത്സരം മഹാത്മാ വയോജന ക്ലബ്ബ് പ്രസിഡന്റ് അമ്മിണി നടേശൻഉദ്ഘാടനം ചെയ്തു. കാക്കനാട് എക്സ്സൈസ് ഇൻസ്‌പെക്ടർ വി.ആർ.രാജീവ് സമ്മാനം വിതരണം ചെയ്തു. വാർഡ് അംഗം വി.ടി.സൂരജ്, എം.കെ.ദേവരാജൻ, അസോസയേഷൻ പ്രസിഡന്റ് കെ.പി.ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.കെ.രത്‌നൻ, ട്രഷറർ ഇ.എം.നിഗീഷ് എന്നിവർ സംസാരിച്ചു. നവതിയിലെത്തിയ കൂവപ്പറമ്പിൽ നന്ദനൻ, ഓണപ്പാട്ടുകാരൻ പനക്കപറമ്പിൽ തങ്കപ്പൻ എന്നിവരെ ആദരിച്ചു.