
ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശവുമായി ഒക്ടോബർ എട്ടിന് 'യു.സി.സി മാരത്തൺ' സംഘടിപ്പിക്കും.
രാവിലെ അഞ്ച് മുതൽ ഒമ്പത് വരെ വിവിധ വിഭാഗങ്ങളായി നടത്തുന്ന മാരത്തണിൽ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, ദേശീയ താരങ്ങളായ ഷൈനി വിൽസൺ, വിൽസൺ ചെറിയാൻ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടാകും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന മാരത്തണിൽ 1500ഓളം കായിക താരങ്ങൾ പങ്കെടുക്കും. വിജയികൾക്ക് രണ്ടു ലക്ഷം രൂപ സമ്മാനം നൽകും.
ശതാബ്ദി കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി നവംബർ ഏഴ് മുതൽ 12 വരെ കോളേജും പൂർവ വിദ്യാർത്ഥി സംഘടനയും ചേർന്ന് മെഗാ എക്‌സിബിഷൻ സംഘടിപ്പിക്കും. ഐ.എസ്.ആർ.ഒ, മൂഴിക്കുളം ശാലകൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ എന്നിവ പ്രദർശനത്തിൽ പങ്കെടുക്കും.
ലോഗോ പ്രകാശനം
മാരത്തൺ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും
റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ
നിർവഹിച്ചു. ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ.പുന്നൂസ്, മാനേജർ ഫാ.തോമസ് ജോൺ, കായിക വിഭാഗം മേധാവി ഡോ. എം.ബിന്ദു, ഡോ. ആർ.മാലിനി എന്നിവർ സംസാരിച്ചു.