indiradevi

കൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) രജിസ്ട്രാർ ഡോ. ബി. മനോജ്കുമാറിന്റെ മാതാവ് തിരുവനന്തപുരം മരപ്പാലം ലക്ഷ്മിനഗർ (ഡി-44) കൃഷ്ണയിൽ കെ. ഇന്ദിരാദേവി (91) നിര്യാതയായി. പരേതനായ ടി.എസ്. ഭാസ്‌കരൻ നായരുടെ ഭാര്യയാണ്. മകൾ: ബി. മിനി (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: ഡോ. ദേവികപിള്ള (ഡയറക്ടർ ഒഫ് റിസർച്ച്, കുഫോസ്), കെ. രാജൻ (റിട്ട. വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ് ). സംസ്‌കാരം ഇന്നുരാവിലെ 11ന് തിരുവനന്തപുരം ശാന്തികവാടത്തിൽ.