
വൈപ്പിൻ: നെടുങ്ങാട് കാരുണ്യ റസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമവും വാർഷികവും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജോയ് നായരമ്പലം, പി.കെ.സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ഡോത്ത്, വാർഡ് അംഗം കെ.വി. ഷിനു, വി.കെ.രാജീവ്, വി.ആർ.ശിശുപാലൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളുംബോധവത്കരണ ക്ലാസും നടന്നു.