bank

മൂവാറ്റുപുഴ : വാഴക്കുളം സർവീസ് സഹകരണ ബാങ്ക് - 2824 ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം.13 അംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി 10 സീറ്റിൽ വിജയിച്ചു. കോൺഗ്രസ് പാനലായ ബാങ്ക് സംരക്ഷണ മുന്നണിയിലെ മൂന്ന് പേരും തിരഞ്ഞെടുക്കപ്പെട്ടു. സാബു പുന്നേക്കുന്നേൽ, ഇ.കെ.സുരേഷ്, ടി. ജെ.മത്തായി, പി.വി.വിനോദ് , ചാക്കോച്ചൻ മുണ്ടയ്ക്കൽ, പി.എസ്. സുധാകരൻ, ബിനു പ്രഭാകരൻ, ദിവ്യ വിൻസന്റ്, റെജീന ബിജു, സീമ ഷാജി എന്നിവരാണ് എൽ.ഡി.എഫ് പാനലിൽ വിജയിച്ചത്. എതിർ പാനലിൽ കോൺഗ്രസിലെ മാത്യു ഗ്രീൻവില്ല, റോബി ജോസ്, ജോസ് കെ.ലൂക്കോസ് എന്നിവർ വിജയിച്ചു. എൽ.ഡി.എഫ് പ്രവർത്തകർ വാഴക്കുളം ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗത്തിൽ നേതാക്കളായ എം.കെ.മധു, സാബു പുന്നേക്കുന്നേൽ, ഇ.കെ.സുരേഷ്, ടി.ജെ. മത്തായി, പി.വി.വിനോദ് എന്നിവർ സംസാരിച്ചു.