ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 95 -ാം മഹാസമാധിദിനം നാളെ ആലുവ അദ്വൈതാശ്രമത്തിൽ സമുചിതമായി ആചരിക്കുമെന്ന് സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അറിയിച്ചു. പ്രഭാത പൂജകൾക്കുശേഷം രാവിലെ ഒമ്പത് മുതൽ ജപയജ്ഞവും സത്സംഗവും നടക്കും. ഉച്ചയ്ക്ക് 1.30ന് മഹാശാന്തി ഹവനം, വൈകിട്ട് മൂന്ന് മണി മുതൽ മഹാസമാധി പൂജ. തുടർന്ന് പ്രസാദ വിതരണം.


ആലുവ യൂണിയൻ

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പരിധിയിലെ 61 ശാഖകളിലും ശ്രീനാരായണ ഗുരുദേവ സമാധിദിനം ആചരിക്കും. രാവിലെ മുതൽ ആരംഭിക്കുന്ന പ്രത്യേക പൂജകളും പ്രാർത്ഥനകളും ഉപവാസവും നടക്കും. ഉപവാസം 3.20 വരെ തുടരും. വൈകിട്ട് ശാഖകളിൽ ദീപക്കാഴ്ച ഉണ്ടായിരിക്കുമെന്ന് യൂണിയൻ സെക്രട്ടറി എ.എൻ.രാമചന്ദ്രൻ അറിയിച്ചു.