
തൃക്കാക്കര: വൈ.എം.സി.എ പാലാരിവട്ടം ബ്രാഞ്ചിന്റെയും ജില്ലാ നാഷണൽ ഹെൽത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആശാവർക്കർമാർക്കായി 'ആശയ വിനിമയത്തിലെ അപാരസാദ്ധ്യതകൾ" എന്ന വിഷയത്തോടനുബന്ധിച്ച് പരിശീലനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
വൈ.എം.സി.എ പ്രസിഡന്റ് അലക്സാണ്ടർ എം.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയിനർ സി.വി.വി. പുലയത്ത് ക്ലാസുകൾ നയിച്ചു. പാലാരിവട്ടം ബ്രാഞ്ച് ചെയർമാൻ ഡോ. ടെറി തോമസ് ഇടത്തൊട്ടി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ, കുരുവിള മാത്യൂസ്, മാത്യൂസ് എബ്രഹാം കോട്ടൂരാൻ, സജി എബ്രഹാം എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 250ഓളം ആശാവർക്കർമാർ ക്ലാസിൽ പങ്കെടുത്തു.