
ആലുവ: ആർ.എസ്.എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് മുൻ ആർ.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോനെ സന്ദർശിച്ചു. കടുങ്ങല്ലൂരിൽ മകൻ വിഷ്ണു വി. മേനോന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഞായറാഴ്ച്ച രാത്രി 9.30 ഓടെ എത്തിയ മോഹൻ ഭാഗവതിനെ പെന്നാടയണിയിച്ച് സ്വീകരിച്ചു. ശാരീരിക അവശതകളെ കുടർന്ന് കുറച്ചുനാളുകളായി പി.ഇ.ബി. മേനോൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നില്ല. ഇരുവരും തമ്മിലെ കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടു. ക്ഷേത്രക് പ്രചാരക് സെന്തിൽ, വാർഡ് അംഗം സി. മീര, കടുംങ്ങല്ലൂർ ഖണ്ഡ് സംഘചാലക് ഗോപാലകൃഷ്ണൻ കുഞ്ഞ്, ആലുവ ഖണ്ഡ് സംഘചാലക് രാമചന്ദ്രൻ എന്നിവരും ഭാഗവതിനെ സ്വീകരിക്കാനെത്തി. ആലുവയിലെ ആർ.എസ്.എസ് കാര്യാലയം (കേശവസ്മൃതി)ലാണ് മോഹൻ ഭാഗവത് രാത്രി തങ്ങിയത്. ഇന്നലെ പുലർച്ചെ ആറ് മണിയോടെ നെടുമ്പാശേരി വിമാനത്താവളം വഴി ഡൽഹിയിലേക്ക് മടങ്ങി.