കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ സൈബർ സേനയുടെ നേതൃത്വത്തിൽ നടത്തിവരുന്ന എന്റെ പീതാംബരം എന്റെ അഭിമാനം ഫോട്ടോഷൂട്ട് മത്സരം ഇന്ന് വൈകിട്ട് ആറ് മണിക്ക് സമാപിക്കും. 74 ശാഖകളിൽ നിന്ന് നിരവധി പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് കാഷ് പ്രൈസും മെമന്റോയും നൽകും. സൈബർ സേനാ കുന്നത്തുനാട് യൂണിയന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ പീത പതാക പിടിച്ച് നിൽക്കുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഏറ്റവും കൂടുതൽ ലൈക്കും കമന്റും നേടുന്നവർക്കാണ് സമ്മാനങ്ങൾ നൽകുന്നത്.