പള്ളുരുത്തി: ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിൽ ശാസ്താംകോട്ട പേരുവഴി അമ്പലത്തുംഭാഗം കുന്നുവിള ജംഗ്ഷനിൽ നടന്ന ചതയദിന ഘോഷയാത്രയിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ ഹിന്ദു ഐക്യവേദി കൊച്ചി താലൂക്കിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. പള്ളുരുത്തി ശ്രീനാരായണ നഗറിൽ നടന്ന പരിപാടിയിൽ കൊച്ചി താലൂക്ക് പ്രസിഡന്റ് ടി.പി. പത്മനാഭൻ അധ്യക്ഷതവഹിച്ചു.

വിവിധ ഹൈന്ദവസമുദായ സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ധർണയിൽ കുടുംബി സേവാ സംഘം സംസ്ഥാന ബോർഡ് മെമ്പർ വിജയൻ, കേരള വിശ്വകർമ്മ മഹാസഭ പള്ളുരുത്തി മേഖല വൈസ് പ്രസിഡന്റ് ആർ. എൽ. വി. രാധാകൃഷ്ണൻ, മധുസൂദനൻ,​ തെലുങ്ക് ചെട്ടിയാർ സംസ്ഥാന സെക്രട്ടറി സെൽവരാജ്, പി.സി. ശശിധരൻ, എൻ. ജി. കൃഷ്ണകുമാർ, കെ.പി.എം.എസ് താലൂക്ക് അംഗം പ്രദീപ്, വൈശ്യ സമാജം പള്ളുരുത്തി സമിതി അംഗം അനീഷ്, ഇ. വി. ഗോവിന്ദൻ,​ കൊച്ചി എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അജയഘോഷ് തുടങ്ങിയവർ സംസാരിച്ചു.