മൂവാറ്റുപുഴ: മൂവാറ്റുപുഴ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പഞ്ചായത്ത് പ്രദേശങ്ങളിലും നഗരസഭ പ്രദേശങ്ങളിലും ജലജീവൻ വഴിയും അല്ലാതേയും കുടിവെള്ള കണക്ഷൻ എടുത്തിട്ടുള്ളവർ ഉടൻ വാട്ടർ ചാർജ് അടയ്ക്കണം. ജലജീവൻ മിഷന്റെ കണക്ഷൻ രേഖകൾ ലഭിച്ചിട്ടില്ലാത്തവർ മൂവാറ്റുപുഴ വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് രേഖകൾ കൈപ്പറ്റണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ രേഖകൾ പരിശോധനക്കായി കാണിക്കണം. വിവരങ്ങൾക്ക് - 7306836881