മൂവാറ്റുപുഴ: വെള്ളൂർക്കുന്നം എൻ.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗവും ഭരണസമതി തിരഞ്ഞെടുപ്പും നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ബി. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ബി. ജയചന്ദ്രൻ, മേഖല കൺവീനർ കെ.ബി. വിജയകുമാർ എന്നിവർ സംസാരിച്ചു.
കരയോഗം ഭാരവാഹികളായി പി.കൃഷ്ണകുമാർ (പ്രസിഡന്റ് ), എം.കെ. ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), പി. ചന്ദ്രശേഖരൻ നായർ (സെക്രട്ടറി), ആർ.ജയറാം (ജോയിന്റ് സെക്രട്ടറി), പി.എം.ബാബു (ട്രഷറർ), പി.എൻ.നാരായണൻ നായർ, എൻ.പ്രേമൻ,സുരേഷ് ത്രിവേണി, പി.ജി.അനിൽകുമാർ, ജി,ഹരീഷ്, ജി. മനോജ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.