
കൊച്ചി: സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോർക്ക എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘം നടത്തുന്ന ബിസിനസ് ട്രേഡ് എക്‌സ്‌പോയുടെ സ്വാഗതസംഘം ഓഫീസ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രവർത്തനമാരംഭിച്ചു. വ്യവസായി ഡെന്നീസ് വട്ടക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യവസായ മേഖലയിൽ വലിയ മാറ്റത്തിനുള്ള തുടക്കമാണ് ട്രേഡ് എക്‌സ്‌പൊയെന്ന് അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ജനറൽ കൺവീനർ നിസാർ ഇബ്രാഹിം, ജൂബിൾ ജോർജ്, റഫീഖ് മരക്കാർ, നോബി, എം.യു.അഷ്റഫ്, പി.ആർ.കബീർ, നൗഷാദ്, ഷിജു കരീം എന്നിവർ സംസാരിച്ചു.
നാളെ രാവിലെ 11ന് മന്ത്രി വി.അബ്ദുൾ റഹ്മാൻ എക്‌സ്‌പോയുടെ പവലിയൻ ഉദ്ഘാടനം ചെയ്യും.