മൂവാറ്റുപുഴ: അന്താരാഷ്ട്ര സ്പെഷ്യൽ ഒളിമ്പിക്‌സ് യൂണിഫൈഡ് ഫുട്ബാൾ മത്സരജേതാവ് മെറിൻ കെ. ഏലിയാസിനെ മൂവാറ്റുപുഴ നിർമ്മലസദനിൽ നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു മെമന്റോ നൽകി ആദരിച്ചു. ഡോ. മാത്യുകുഴൽ നാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ, സിസ്റ്റർ മെർലിൻ, മാനേജർ സിസ്റ്റർ ജോവിയറ്റ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് തെക്കുംപുറം, വാർഡ് മെമ്പർ രാജേഷ് പൊന്നുംപുരയിടം എന്നിവർ സംസാരിച്ചു.