gold

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ യാത്രക്കാരനിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. അബുദാബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ വന്ന കോഴിക്കോട് വെളിമണ്ണ പള്ളിക്കണ്ടി വീട്ടിൽ അബ്ദുൾ മുനീറിൽ (48) നിന്നാണ് സ്വർണം പിടിച്ചത്. നാല് ഉണ്ടകളാക്കിയ 1123 ഗ്രാം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.