q
സി.ടി ജോളി

തൃക്കാക്കര: കാക്കനാട് സീപോർട്ട് - എയർപോർട്ട് റോഡിൽ സൺറൈസ് ആശുപത്രിക്ക് സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഈച്ചമുക്ക് ചായിക്കോടത്ത് സി.ടി. ജോളിയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. ഭാര്യ: പരേതയായ മോളി. മക്കൾ: റോസ്‌മേരി ഗ്ലാഡു, ഗിൽട്ടൻ, ചിഞ്ചില തെരേസ. മരുമകൻ: വിനു ജോയി.