അങ്കമാലി: കിണറ്റിൽവീണ നടുവട്ടം സ്വദേശി സാജുവിനെ ( 55) അങ്കമാലി ഫയർഫോഴ്സ് കരയ്ക്കെത്തിച്ചു. തുടർന്ന് അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ പി.വി. പൗലോസിന്റെ നേതൃത്വത്തിൽ എൻ.കെ. സോമൻ, പി.എ. സജാദ്, വി.കെ. ബിനിൽ, ഷൈൻ ജോസ്, സൂരജ് മുരളി, ഹരി, റെജി എസ് വാര്യർ, ശ്രീജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.