
കൊച്ചി: ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ ബാങ്ക് എംപ്ലോയീസ് ആർട്‌സ് മൂവ്‌മെന്റിന്റെ (ബീം) പുതിയ പ്രസിഡന്റായി കെ എസ്. രവീന്ദ്രനെയും സെക്രട്ടറിയായി കെ.പി. സുശീൽ കുമാറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ.പി. അജിത് കുമാർ (വൈസ് പ്രസിഡന്റ് ), എൻ.എസ്. സുന്ദരരാജൻ, കെ. ഷാനവാസ്, ബിപിൻ ബി. (സെക്രട്ടറിമാർ) ഉണ്ണിക്കൃഷ്ണൻ എൻ.എം (ട്രഷറർ), വിമൽ വി (അസി.ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എറണാകുളം നരേഷ് പാൽ സെന്ററിൽ ചേർന്ന 38ാം വാർഷിക ജനറൽ കൗൺസിൽ യോഗം ബീമിന്റെ നാല്പതാം വാർഷികാഘോഷം നവംബർ മുതൽ ഏപ്രിൽ വരെ നടത്താൻ തീരുമാനിച്ചു.