
തൃക്കാക്കര: തൃക്കാക്കര നഗരസഭാ അത്താണി ഡിവിഷനിലെ കുടുംബശ്രീ എ.ഡി.എസ് വാർഷികവും ഓണാഘോഷവും തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൻ ഷക്കീല ബാബു അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ എം.ജെ ഡിക്സൻ,അയ്യനാട് ബാങ്ക് പ്രസിഡന്റ് കെ.ടി എൽദോ, വികസനകാര്യ ചെയർ പേഴ്സൺ ശ്രീമതി സ്മിത സണ്ണി,കൗൺസിലർമാരായ ജിജോ ചിങ്ങംതറ,മനൂപ് പി.സി.റസിയ നിഷാദ്.പൊതുപ്രവർത്തകനായ സി.എ നിഷാദ്, എ.ഡി.എസ് അംഗം ജമീല രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു