തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ച പ്രവൃത്തിപരിചയമുള്ളവർ 26ന് രാവിലെ 11ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.