t

തൃപ്പൂണിത്തുറ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മാസികയായ ഗ്രന്ഥാലോകം മാസികയ്ക്ക് കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തതിന് ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം വൈക്കം താലൂക്കിലെ കാട്ടിക്കുന്ന് പബ്ളിക്ക് ലൈബ്രറി നേടി. ജില്ലാ ലൈബ്രറി കൗൺസിലും വികസന സമിതിയും ചേർന്ന് സംഘടിപ്പിച്ച പുസ്തകോത്സവ ഉദ്ഘാടന വേദിയിൽ മന്ത്രി വി.എൻ. വാസവൻ പ്രശസ്തി പത്രം ലൈബ്രറി സെക്രട്ടറി ടി.എം. രാമചന്ദ്രൻ, പ്രസിഡന്റ് ടി. കെ. പീതാംബരൻ എന്നിവർക്ക് സമ്മാനിച്ചു. വൈസ് പ്രസിഡന്റ് കെ.എം. ശ്രീവത്സൻ, കമ്മിറ്റി അംഗങ്ങളായ ടി.വി. ചന്ദ്രൻ, എം.എസ്. കൃഷ്ണകുമാർ, സി.പി. മനോഹരൻ, താലൂക് കൗൺസിൽ അംഗം സി. ആർ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു