പള്ളുരുത്തി:ശ്രീനാരായണ ഗുരുദേവന്റെ 95-ാം മത് മഹാസമാധി ദിനാചരണം എസ്. എൻ. ഡി. പി. യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയും ഇല്ലിക്കൽ ദേവസ്വം യോഗവും സംയുക്തമായി ഇന്ന് ആചരിക്കും. രാവിലെ ഒമ്പതിന് ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ഗുരുസ്മരണയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും.

9.30 ന് ഉപവാസം ആരംഭിക്കും.ഉച്ചയ്ക്ക് 3.30 വരെ ഗുരുസ്മരണ ,ഗുരു പുഷ്പാഞ്ജലി, ഗുരുദേവ ഭാഗവതപാരായണം ഗുരുദേവ അഖണ്ഡനാമജം സമാധി ഗാനാഞ്ജലി, പാൽക്കഞ്ഞി വിതരണം എന്നിവ നടക്കും. വൈകിട്ട് 4 ന് കുമ്പളങ്ങി നോർത്ത് ശാഖ വടക്ക് കണ്ടത്തി പറമ്പ് ക്ഷേത്രത്തിൽ നിന്ന് അനുസ്മരണ പദയാത്ര ആരംഭിക്കും. കുമ്പളങ്ങി സെൻട്രൽ ശാഖ തെക്ക് ഈഴവോദയ സമാജ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന സമാധി അനുസ്മരണ പദയാത്ര ഇല്ലിക്കൽ ദേവസ്വം യോഗം സെക്രട്ടറി റ്റി.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്യും.

ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രാങ്കണത്തിൽ എത്തിചേരുന്ന അനുസ്മരണ സമ്മേളനത്തിൽ നോർത്ത് ശാഖാ പ്രസിഡന്റ് ടി. ജി. ജയഹർഷൻ അദ്ധ്യക്ഷത വഹിക്കും. സെൻട്രൽ ശാഖ പ്രസിഡന്റ് എൻ.എസ്.സുമേഷ് സ്വാഗതം പറയും. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി ഉദ്ഘാനം ചെയ്യും. നോർത്ത് ശാഖ സെക്രട്ടറി സി.എസ്.സിബു, സൗത്ത് ശാഖ സെക്രട്ടറി പി.പി.ശിവദത്തൻ സെൻട്രൽ ശാഖ സെക്രട്ടറി പ്രദീപ് മാവുങ്കൽ തുടങ്ങിയവർ സംബന്ധിക്കും.